Warning !!!

Warning !!!

ഏതൊരു രോഗത്തിനും വന്ധ്യതക്കും തൊഴില്‍-പഠന മേഖലകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ശാരീരിക മാനസികാസ്വാസ്ഥ്യങ്ങള്‍ക്കും ആധുനിക വൈദ്യശാസ്ത്രം നിര്‍ദ്ദേശിക്കുന്ന ചികിത്സാരീതികള്‍ തന്നെയാണ് പ്രഥമവും പ്രധാനവുമായി നാം സ്വീകരിക്കേണ്ടത്.

ജ്യോതിഷമോ സമാന്തര ചികിത്സാരീതികളോ മന്ത്ര-സ്പര്‍ശാദി ദൈവിക പരിവേഷമുള്ള ചികിത്സാവിധികളോ തൊടുത്തുവിടുന്ന പരസ്യ പ്രലോഭനങ്ങളില്‍ കാല്‍വഴുതി വീഴാതെ സൂക്ഷിക്കണം. അവയൊന്നും ആധുനികവൈദ്യശാസ്ത്രപാരംഗതരായ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ക്കു പകരമാകില്ല

ആധുനിക വൈദ്യശാസ്ത്രത്തെ വെല്ലുവിളിച്ചുകൊണ്ടും നിഷേധിച്ചുകൊണ്ടും മറ്റു മാര്‍ഗ്ഗങ്ങളിലൂടെ രോഗശാന്തിയോ വന്ധ്യതാ നിവാരണമോ നടത്താമെന്ന് ആരെങ്കിലും അവകാശവാദം ഉന്നയിക്കുകയാണെങ്കില്‍ അവരെ അവഗണിക്കുന്നതില്‍ അശേഷം അമാന്തിക്കേണ്ടാതില്ല.

എന്നാല്‍ ആധുനിക വൈദ്യശാസ്ത്ര വിശാരദന്മാരായ ഡോക്ടര്‍മാരുടെ അനുവാദത്തോടെ, മറ്റ് മരുന്നുകള്‍ സേവിക്കേണ്ടതില്ലാത്ത ജ്യോതിഷോപദേശങ്ങളോ മന്ത്ര-സ്പര്‍ശാദി ഊര്‍ജ്ജചികിത്സാരീതികളോ കൂടി സ്വീകരിക്കുന്നതില്‍ യാതൊരു തെറ്റുമില്ല.

ദീര്‍ഘനാളത്തെ ചികിത്സയ്ക്കു ശേഷവും ഫലം കാണാതെ നിരാശരായിരിക്കുന്നവര്‍ ഈശ്വരാധീനവും പ്രാണശക്തിയും മെച്ചപ്പെടുത്താനുതകുന്ന ജ്യോതിഷോപദേശങ്ങളും മന്ത്ര-സ്പര്‍ശാദി ഊര്‍ജ്ജചികിത്സോപായങ്ങളും കൂടി പ്രയോജനപ്പെടുത്തുന്നത് നന്നായിരിക്കും.
Your Ad Here